Thursday 14 August 2014

യാത്രയ്‌ക്കിടെ ഈഗോകള്‍ കൂട്ടിയിടിച്ചു, മൂവര്‍ സംഘം പാതിവഴിപിരിഞ്ഞു

 മലയാളത്തില്‍ ഒരു നാടന്‍ ചൊല്ലുണ്ട്‌. മൂന്നു പേര്‍ ചേര്‍ന്ന്‌ യാത്ര ചെയ്‌താല്‍ ..(തമിഴിലെ മുഖമായി) പിരിയുമെന്ന്‌. ഒരിക്കല്‍ കൂടി അത്‌ തെളിഞ്ഞു. വളരെ മാധ്യമ ശ്രദ്ധ നേടിയാണ്‌ ജൂണ്‍ 16 ന്‌ പ്രശസ്‌തരായ മൂന്നു മലയാളികള്‍ ലണ്ടനിലേക്ക്‌ ഒരു കാറില്‍ യാത്ര തിരിച്ചത്‌. രണ്ടു ഭൂഖണ്ഡങ്ങള്‍, 27 രാജ്യങ്ങള്‍, 24,000 കിലോമീറ്റര്‍ ദൂരം 75 ദിവസങ്ങള്‍ കൊണ്ട്‌താണ്ടിയെത്തുക. രണ്ടു പേര്‍ ലോകമെമ്പാടും വാഹനയാത്രകള്‍ നടത്തി നല്ല ട്രാക്ക്‌ റെക്കോര്‍ഡ്‌ ഉള്ളവര്‍. മറ്റൊരാള്‍ സിനിമ സംവിധായകനും സാഹസിക യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമുള്ളയാളും.


ഫ്രം ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി ടു ക്യൂന്‍സ്‌ ഓണ്‍ കണ്‍ട്രി എന്ന പേരുമിട്ടു ഫോര്‍ഡ്‌ എന്‍ഡേവരില്‌ കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു, 38 ദിവസം അവര്‍ ഒരുമിച്ചു യാത്ര ചെയ്‌തു. റഷ്യയിലൂടെ വാഹനമോടുന്നതിനിടെ സഹയാത്രികരില്‍ ഒരാളായ ബൈജു എന്‍ നായര്‍ വഴിപിരിയല്‍ പ്രഖ്യാപിച്ചു. സംഘത്തലവനും സീനിയറുമായ സുരേഷ്‌ ജോസഫ്‌ ഐആര്‍എസ്‌ ഓഫീസറെ പോലെ പെരുമാറുന്നുവെന്നും സഹയാത്രികന്റെ മര്യാദകള്‍ പാലിക്കുന്നില്ലെന്നും ബൈജു ആരോപിച്ചു, തുടര്‍ന്ന്‌ താന്‍ ഒറ്റയ്‌ക്ക്‌ ബസില്‍ യാത്ര തുടരുന്ന ചിത്രങ്ങളും അദ്ദേഹം തന്റെ ബ്ലോഗിലും ഫെയ്‌സ്‌ ബുക്കിലും പോസ്റ്റ്‌ ചെയ്‌തു.... Read more: http://www.arabianewspaper.com/malayalam-news/read-article/387/arabianewspaper.html

No comments:

Post a Comment