Thursday 14 August 2014

 നിറം,നിഴല്‍,വെളിച്ചം പിന്നെ ആവശ്യത്തിന്‌ ഭാവന- ഇവയാണ്‌ രാജീവ്‌ രവിയുടെ അഭ്രകാവ്യക്കൂട്ട്‌. ഒരു കണ്ണടച്ച്‌ കുഴല്‍ക്കണ്ണാടിച്ചില്ലിലൂടെ രാജീവ്‌ കാണുന്ന കാഴ്‌ചകള്‍ വലിയ തിരശീലയില്‍ ദൃശ്യവിസ്‌മയമായി അവതരിക്കുന്നു. കഥാപാത്രങ്ങളും സീനുകളും പറയാതെ പലതും പറയുന്നത്‌ ഛായാഗ്രാഹകന്റെ ക്യാമറക്കണ്ണീലൂടെയാണ്‌. തിരക്കഥയും സംഭാഷണവും അല്ല, ഇവിടെ കഥ പറയുന്നത്‌ ക്യാമറയാണ്‌.


രാജീവ്‌ രവിയുടെ ക്യാമറക്കണ്ണിന്‌ കാലാന്തരത്തില്‍ രൂപപരിണാമം സംഭവിച്ചു. കാഴ്‌ചകള്‍ മാത്രമല്ല കഥയും കഥാപാത്രവും എല്ലാം നിയന്ത്രിക്കുന്ന ചലച്ചിത്രകാരന്‍ എന്ന നിലയിലേക്കായിരുന്നു ആ മാറ്റം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‌ സിനിമാറ്റോഗ്രഫിയില്‍ ബിരുദം നേടി മലയാളത്തിലെ പ്രണയവര്‍ണങ്ങളില്‍ ഒരു സഹായിയായി എത്തി, പിന്നീട്‌ ബോളിവുഡില്‍ മധൂര്‍ ഭണ്ഡാകറിന്റെ ചാന്ദ്‌നി ബാറില്‍ ഒരു സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയതുവരെ പറയാന്‍ 20

 Read more:
http://www.arabianewspaper.com/malayalam-news/read/6827/i-am-rajeev-ravi-news.html

No comments:

Post a Comment